ജെബി മേത്തർ സ്വന്തം ഇഷ്ടത്തിന് ആളുകളെ നിയമിച്ചു; മഹിളാ കോൺഗ്രസ് പുനഃസംഘടനയ്ക്കെതിരെ പരാതി
ജെബി മേത്തർ എംപി കെപിസിസിയോട് ആലോചിക്കാതെ മഹിളാ കോൺഗ്രസ് ഭാരവാഹികളെ നിയമിച്ചതായി പരാതി. 9 എംപിമാരും ചില മഹിള കോൺഗ്രസ് അംഗങ്ങളും ഇതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകി.
എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും കൂടിയാലോചിച്ചിരുന്നെന്നും മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി പറഞ്ഞു. കഴിഞ്ഞ ദിവസം ജെബി മേത്തറിനെ വീണ്ടും കേരളത്തിൽ മഹിളാ കോൺഗ്രസിന്റെ പ്രസിഡന്റാക്കിയുള്ള പട്ടിക എഐസിസി അംഗീകരിക്കുകയായിരുന്നു. നാലു വൈസ് പ്രസിഡന്റുമാരും 18 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പട്ടികയാണ് അംഗീകരിച്ചത്. ജില്ലാ പ്രസിഡന്റുമാരുടെ പേരുകളും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയുമായി എം പിമാർ ഉൾപ്പടെയുള്ളവർ രംഗത്ത് വന്നത്.
മഹിളാ കോൺഗ്രസ് ഭാരവാഹികൾ: ആർ.ലക്ഷ്മി, രജനി രാമാനന്ദ്, യു.വഹീദ, വി.കെ.മിനിമോൾ (വൈസ് പ്രസിഡന്റുമാർ), ഷീബ രാമചന്ദ്രൻ, ബിന്ദു ചന്ദ്രൻ, ബിന്ദു സന്തോഷ് കുമാർ, ഗീത ചന്ദ്രൻ, ജയലക്ഷ്മി ദത്തൻ, എൽ.അനിത, ലാലി ജോൺ, ആർ. രശ്മി, രാധാ ഹരിദാസ്, രമ തങ്കപ്പൻ, എസ്.ഷാമില ബീഗം, സൈബ താജുദ്ദീൻ, സുബൈദ മുഹമ്മദ്, സുധ നായർ, സുജ ജോൺ, സുനിത വിജയൻ, ഉഷ ഗോപിനാഥ്, നിഷ സോമൻ (ജനറൽ സെക്രട്ടറിമാർ), പ്രേമ അനിൽ കുമാർ (ട്രഷറർ).