കാര്യങ്ങൾ ശരിയായി പഠിപ്പിക്കണം; പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിൻ്റെ അർഥം അറിയില്ല: ബിനോയ് വിശ്വം

single-img
4 July 2024

സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമെന്നും പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിൻ്റെ അർഥം അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാര്യങ്ങൾ ശരിയായി പഠിപ്പിക്കണമെന്നും നേർവഴിക്ക് നയിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇടപെട്ടു തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയിലെ സിപിഐയുടെ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് എസ്എഫ്ഐയെ അദ്ദേഹം വിമർശിച്ചത്.