പുതുവത്സര ദിനത്തില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി; പ്രഖ്യാപനവുമായി യുഎഇ

22 December 2023

ഇത്തവണത്തെ പുതുവർഷ ദിനത്തിൽ സ്വകാര്യമേഖലിലെ തൊഴിലാളികൾക്ക് ആകസ്മിക സമ്മാനമാണ് യുഎഇ നൽകുന്നത്. പുതുവത്സര ദിനത്തില്‍ യുഎഇ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലുള്ള വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് പുതുവത്സരം ആഘോഷിക്കാനായി തിങ്കളാഴ്ചയും അവധി നല്‍കുന്നത്.
വരുന്ന ജനുവരി ഒന്നിന് രാജ്യത്തു അവധി ദിനമായിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിക്കുകയായിരുന്നു . സോഷ്യൽ മീഡിയയായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് രാവിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു.