കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാം; താല്‍പര്യമറിയിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍


കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോട് താല്‍പര്യമറിയിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്. ഇന്ന് തലസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളവുമായി ആരോഗ്യ- ടൂറിസം, ഐടി എന്നങ്ങിനെ വിവിധങ്ങളായ മേഖലകളില്‍ സഹകരണമാകാമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ന്യൂയോര്‍ക്കിലെ ഐടി കമ്പനികള്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന നിര്‍ദ്ദേശം കെവിന്‍ തോമസ് മുന്നോട്ടുവച്ചു.
വിഷയത്തിൽ പ്രധാന ഐടി കമ്പനികളുമായി അക്കാര്യം ചര്‍ച്ച ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വ്യവസായ, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ബില്ല, നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എസ് കാര്‍ത്തികേയന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.