നവവധുവിനെ ഭര്‍ത്താവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
6 September 2022
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.
ആലപ്പുഴ സ്വദേശി നിഖിത (26) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം.
ഭര്‍ത്താവ് വര്‍ക്കല അയന്തി സ്വദേശി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുമാസം മുമ്ബായിരുന്നു അവരുടെ വിവാഹം. വിദേശത്തായിരുന്ന ഇരുവരും പത്തു ദിവസം മുമ്ബാണ് നാട്ടിലെത്തിയത്.
ഇവര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. പുലര്‍ച്ചെയോടെ വഴക്ക് രൂക്ഷമാകുകയും അനീഷ് നിലവിളക്ക് കൊണ്ട് നിഖിതയുടെ തലയ്ക്കടിക്കുകയും വയറ്റില്‍ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഖിതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.