പി ജയചന്ദ്രന്റെ ആ​രോ​ഗ്യനിലയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജം

single-img
6 July 2024

മലയാളത്തിന്റെ ഭാവ ​ഗായകൻ പി. ജയചന്ദ്രന്റെ ആ​രോ​ഗ്യനിലയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മാധ്യമപ്രവർത്തനും പാട്ടെഴുത്തുകാരനുമായ രവി മേനോൻ. ജയചന്ദ്രന് നിലവിൽ ചില ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടെന്നത് വാസ്തവം ആണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും കാലമായി പി ജയചന്ദ്രൻ ചികിത്സയിലാണ്. ഡോക്ടർ നൽകിയിട്ടുള്ള ഉപദേശപ്രകാരം സ്വന്തം വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ. എന്നാൽ പ്രചരിക്കുന്നത് പോലെ അദ്ദേഹത്തിന് ഗുരുതര രോഗാവസ്ഥയൊന്നുമില്ല.

അദ്ദേഹം ഇപ്പോഴും സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുന്നുണ്ടെന്നും രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാൻ ജയചന്ദ്രൻ ശ്രമിക്കുന്നുണ്ടെന്നും രവി മേനോൻ പറയുന്നു . രണ്ടു നാശങ്ങൾക്ക് മുൻപ് ആരോ എടുത്ത ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ആശുപത്രിവാസം കഴിഞ്ഞ് ക്ഷീണിതനായി വീട്ടിൽ തിരിച്ചെത്തി മുടി വെട്ടിയ ഉടൻ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കുകയും ഉടൻതന്നെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പികയും ചെയ്തതാണെന്നും രവി മേനോന്‍ കൂട്ടിച്ചേർത്തു.