ന്യൂസ് ക്ലിക്ക്: കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് കോടതി നിര്‍ദ്ദേശം
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
6 October 2023
![](https://www.evartha.in/wp-content/uploads/2023/10/news-click.gif)
വിദേശത്തു നിന്നും ലഭിച്ച പണം രാജ്യവിരുദ്ധ വാര്‍ത്തകള്‍ നല്‍കാന്‍ ന്യൂസ് ക്ലിക്ക് ഉപയോഗിച്ചുവെന്ന് ഡൽഹി പൊലീസ് എഫ്‌ഐആര്‍. വിദേശ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. അതേസമയം, ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്ത, എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തി എന്നിവരുടെ അറസ്റ്റില്‍ ദില്ലി ഹൈക്കോടതി പൊലീസിനോട് ചോദ്യങ്ങളുന്നയിച്ചു.
ഇരുവരുടെയും റിമാന്‍ഡ് അപേക്ഷയില്‍ അറസ്റ്റിന്റെ കാരണം വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. വരുന്ന തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം. കപില്‍ സിബലാണ് ന്യൂസ് ക്ലിക്കിനുവേണ്ടി ഹാജരായത്. അറസ്റ്റും എഫ്ഐആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലായിരുന്നു ദില്ലി ഹൈക്കോടതിയുടെ നടപടി.