പാർട്ടിയിലെ വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു; ആരാണെന്ന് കണ്ടെത്താൻ നിർദേശം നൽകി ഹൈക്കമാൻഡ്

28 July 2024

കേരളത്തിലെ കോൺഗ്രസിനുള്ളിലെ തർക്കത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. കോൺഗ്രസിൽ അനാവശ്യ പ്രവണതയെന്ന് ഹൈക്കമാൻഡ് വിമർശനം. പാർട്ടിക്കുള്ളിലെ രഹസ്യങ്ങളും ഇല്ലാത്ത കാര്യങ്ങളും മാധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്നുവെന്ന് ഹൈക്കമാൻഡ്. വാർത്തകൾ ചോർത്തി നൽകുന്നത് ആരാണെന്ന് കണ്ടെത്താൻ നിർദേശം നൽകുകയും ചെയ്തു .
കഴിഞ്ഞദിവസം ഓൺലൈനായി ചേർന്ന കെപിസിസി യോഗത്തിലെ രഹസ്യമായ വിവരങ്ങൾ പുറത്തുപോയതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അതൃപ്തിയിലായിരുന്നു. കെപിസിസിയുടെയും ഡിസിസിയുടെയും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കില്ലെന്ന നിലപാടിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരുന്നു.
തന്റെ ഈ നിസ്സഹകരണം അവസാനിപ്പിക്കണമെങ്കിൽ വാർത്തചോർത്തി നൽകുന്നത് ആരെന്ന് കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കമാൻഡ് ഇടപെടൽ.