അടുത്തവര്‍ഷം നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വീട്ടില്‍ പതാകയുയര്‍ത്തും: മല്ലികാര്‍ജ്ജുന ഖാര്‍ഗെ
സ്വാതന്ത്ര്യദിനത്തില്‍ബിജെപി നയിക്കുന്ന ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ. രാജ്യത്തിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് കനത്ത ഭാഷയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടി പറഞ്ഞത്.
അടുത്തവര്‍ഷം നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വീട്ടില്‍ പതാകയുയര്‍ത്തുമെന്ന് ഖാര്‍ഗെ പറഞ്ഞു. അടുത്ത ഓഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍വെച്ച് രാജ്യത്തിന്റെ വികസനങ്ങളും നേട്ടങ്ങളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തന്റെ 90 മിനിട്ട് നീണ്ട സ്വാതന്ത്രദിന സന്ദേശം തെരഞ്ഞെടുപ്പ് പ്രചരണം പോലെയാണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. മൂന്നാം തവണയും അധികാരത്തിലേറുമെന്ന സൂചനയോടെ ചെങ്കോട്ടയെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.