പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എന്‍ഐഎ റെയ്ഡ്

18 January 2023

കൊല്ലം : പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എന്‍ഐഎ റെയ്ഡ്. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട്ടിലാണ് പരിശോധന നടത്തിയത്.
പിഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിലായിരുന്നു പരിശോധന നടത്തിയത്. ഡയറിയും തിരിച്ചറിയല്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്‍്റെ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. മാത്രവുമല്ല വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.