മാവോയിസ്റ്റ് നേതാവ് കെ മുരളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

single-img
13 August 2024

എറണാകുളം ജില്ലയിലെ തേവയ്ക്കലില്‍ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എന്‍ഐഎ റെയ്ഡ്. വാതിൽ പൊളിച്ചാണ് സംഘം വീടിനകത്ത് കയറിയത്. ഹൈദരാബാദിൽ നിന്നും സഞ്ജയ് ദീപക് റാവുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന.

എട്ട് പേര്‍ ഉൾപ്പെടുന്ന എന്‍ഐഎ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. നിലവിളക് പരിശോധന തുടരുകയാണ്. ഹൃദ്രോഗിയായ മുരളി ഈ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.