മഴ ശക്തം; പത്തനംതിട്ട ജില്ലയിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാരവും നിരോധിച്ചു

6 September 2022

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാരവും നിരോധിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്.
ഇന്ന് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയാണ് നിരോധനം. തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയക്കും നിയന്ത്രണം ബാധകമാണ്.
ഈ മാസം അഞ്ചു മുതല്‍ ഏഴുവരെ യാണ് രാത്രികാല യാത്ര നിയന്ത്രണം. അതേസമയം, കോമറിൻ മേഖലക്കും അതിന് സമീപത്തുള്ള മാലദ്വീപ് പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതായും മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിന് മുകളിലായി മറ്റൊരു ചക്രവാതചുഴി നാളെയോടെ (സെപ്തംബർ 7 ) രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.