പ്രത്യേക ക്ഷണിതാവ്; നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്

single-img
26 June 2024

റിപ്പോർട്ടർ ചാനലിൽ നിന്നും പടിയിറങ്ങിയ മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ ഇനി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്. പ്രത്യേക ക്ഷണിതാവായായിരിക്കും നികേഷിനെ ഉൾപ്പെടുത്തുക. ഇനി ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

ഇപ്പോൾ തന്നെ സിപിഎം അംഗമായ നികേഷ് കുമാർ കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള താത്പര്യം പാർട്ടിയെ അറിയിച്ചെന്നാണ് വിവരം. . 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി നികേഷ് കുമാർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥി കെ എം ഷാജിയോട് നികേഷ് കുമാർ പരാജയപ്പെടുകയായിരുന്നു.