നിഖില വരുമ്പോൾ വളരെ ചെറിയ കുട്ടിയായി തോന്നും; ഫ്രെയിമിലേക്ക് വന്നാൽ പെർഫോമൻസ് ഗംഭീരമാണ്: സിബി മലയിൽ
ആറുവർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ആസിഫ് അലിയും റോഷൻ മാത്യുവും നായകന്മാരാകുന്ന ചിത്രം കൊത്ത് സെപ്റ്റംബർ 16ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. കണ്ണൂർ ജില്ലയുടെ രാഷ്ട്രീയം പ്രമേയമാക്കിയ സിനിമയാണ് കൊത്ത്. ആസിഫ് നായകനാകുമ്പോൾ നിഖില വിമലാണ് നായിക.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ സിബി മലയിൽ നൽകിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ‘ഞാൻ ദീർഘമായ ഇടവേളയിൽ എവിടേയും പോയിട്ടൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തിരിച്ചുവരവ് എന്ന വാക്കിനോട് യോജിക്കുന്നില്ല. മാത്രമല്ല എല്ലാവർക്കും കരിയറിൽ സംഭവിച്ച അപ്സ് ആന്റ് ഡൗണുകൾ എനിക്കും സംഭവിച്ചിട്ടുണ്ടെന്ന് മാത്രം.”- അദ്ദേഹം പറയുന്നു.
നിഖില അഭിനയിച്ച ആദ്യ സിനിമകൾ ഞാൻ കണ്ടിട്ടില്ല. ദിലീപിന്റെ കൂടെയുള്ള നിഖിലയുടെ സിനിമ കണ്ടപ്പോഴും വലുതായി ഒന്നും തോന്നിയിരുന്നില്ല.’ ‘ ആരംഭത്തിൽ ഐശ്വര്യ ലക്ഷ്മിയായിരുന്നു ചോയ്സ് പിന്നീട് അത് നിഖിലയിലേക്ക് എത്തുകയായിരുന്നു. ഐശ്വര്യ ലക്ഷ്മി വേറെ സിനികളുമായി തിരക്കിലായിരുന്നു.
നിഖില വരുമ്പോൾ നമുക്ക് വളരെ ചെറിയ കുട്ടിയായി തോന്നും . എന്നാൽ ഫ്രെയിമിലേക്ക് വന്നാൽ നിഖിലയുടെ പെർഫോമൻസ് ഗംഭീരമാണ് ചിലപ്പോൾ വന്ന് സംശയങ്ങൾ ചോദിക്കും. അങ്ങനെ ചെയ്തോട്ടെ ഇങ്ങനെ ചെയ്തോട്ടെ എന്നൊക്കെ. ഞാൻ ചിന്തിക്കുന്നതിനും അപ്പുറമൊക്കെ അവൾ ചിന്തിക്കുന്നത് കാണാം. നമ്മുടെ യുവതാരങ്ങളെല്ലാം ഭാവിയിൽ മലയാള സിനിമയ്ക്ക് അസറ്റായി മാറും.’ – സിബി മലയിൽ പറഞ്ഞു