പത്തൊമ്പതുകാരിയെകൂട്ട ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസ്; വധശിക്ഷ ലഭിച്ച മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് സുപ്രീം കോടതി
ഹരിയാണയിലെ റോധായി ഗ്രാമത്തിലെ വയലിൽ പത്തൊമ്പതുകാരിയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് സുപ്രീം കോടതി. രാജ്യ തലസ്ഥാനമായ ഛാവ്‌ലയില്‍ 2012ല്‍ മൂന്ന് പേര്‍ ചേര്‍ന്ന് 19 കാരിയെ ബലാത്സംഗം ചെയ്തത്. കേസിലെ പ്രതികളായിരുന്ന മൂന്നു പേരെയും സുപ്രീംകോടതി വെറുതെവിട്ടു.
നേരത്തെ കേസിൽ ദൽഹി കോടതി കുറ്റക്കാരെന്ന് കണ്ട് വധശിക്ഷ വിധിച്ച കേസിലാണ് പ്രതികളായ രവികുമാര്‍, രാഹുല്‍, വിനോദ് എന്നിവരെ സുപ്രീംകോടതി ഇപ്പോൾ കുറ്റവിമുക്തരാക്കിയത്. നേരത്തെ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഛാവ്‌ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്.
യുവതിയെ തട്ടിക്കൊണ്ടുപോയശേഷം പ്രതികള്‍, ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. വളരെ ക്രൂരമായാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് പ്രതികളും പെണ്‍കുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്ത ശേഷം മൂവരും ചേർന്ന് കണ്ണിൽ ആസിഡ് ഒഴിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ കുപ്പിച്ചില്ലുകള്‍ ഇടുകയും ചെയ്ത ശേഷം വയലില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലുകളും പ്രോസിക്യൂഷന്‍റെ വാദങ്ങളും അംഗീകരിച്ച് ഡൽഹിയിലെ കോടതി മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. പക്ഷെ ഈ വധശിക്ഷയ്ക്കെതിതെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ അതേവര്‍ഷം ഓഗസ്റ്റ് 26-ന് ഡൽഹി ഹൈക്കോടതി കീഴ്കോടതിയുടെ വധശിക്ഷ ശരിവെച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.