നിപ: തിരുവനന്തപുരത്തെ 4 പേരും സമ്പർക്ക പട്ടികയിൽ; ഹൈറിസ്ക് പട്ടികയിൽ 101 പേർ
22 July 2024
നിപ വൈറസ് വ്യാപനത്തെ തുടർന്ന് 14കാരൻ മരണപ്പെട്ട സാഹചര്യത്തിൽ ഇന്ന് 13 പേരുടെ സാമ്പിളുകൾ കൂടി പരിശോധിക്കുമെന്ന് റിപ്പോർട്ട്. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക.
അതേസമയം മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണുള്ളത്. ഹൈറിസ്ക് പട്ടികയിൽ 101 പേരുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇതിൽ 68 പേർ ആരോഗ്യപ്രവർത്തകരാണ്. തിരുവനന്തപുരത്തെ നാല് പേരും സമ്പർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയിൽ ഇതേ സമയം ഇവർ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്.