തുടര്‍ച്ചയായ നാലാം തവണയും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം നേടി നിര്‍മ്മല സീതാരാമന്‍

single-img
9 December 2022

ന്യൂയോര്‍ക്ക് : തുടര്‍ച്ചയായ നാലാം തവണയും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ഫോബ്സ് മാഗസിന്റെ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലാണ് നിര്‍മ്മല സീതാരാമന്‍ ഇത്തവണയും ഉള്‍പ്പെട്ടത്. 36ാം സ്ഥാനത്താണ് നിര്‍മ്മല. 2021ല്‍ 37ാം സ്ഥാനത്തായിരുന്നു.

എച്ച്‌.സി.എല്‍ ടെക് ചെയര്‍പേഴ്സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര, സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച്‌, സ്റ്റീല്‍ അതോറിട്ടി ഒഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ സോമ മൊണ്ടല്‍ , ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ഷാ, നൈക സ്ഥാപക ഫാല്‍ഗുനി നയ്യാര്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്.യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് മൂന്നാമത്.