നിര്‍മല സീതാരാമൻ ബ്ലേഡ് പലിശക്കാരെപ്പോലെ കള്ളക്കണക്കുകള്‍ പറയുന്നു: എംകെ സ്റ്റാലിൻ

single-img
5 April 2024

കേന്ദ്ര ധനമന്ത്രിയായ നിര്‍മലാ സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിര്‍മല സീതാരാമൻ ബ്ലേഡ് പലിശക്കാരെപ്പോലെ കള്ളക്കണക്കുകള്‍ പറയുകയാണെന്നും സംസ്ഥാനം അടിയന്തരഘട്ടത്തില്‍ കേന്ദ്രസഹായം ചോദിക്കുമ്പോള്‍ ഒരുബന്ധവുമില്ലാത്ത കണക്കുകളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുന്നതിനെ ഭിക്ഷയെന്നാണ് നിര്‍മലാ സീതാരാമന്‍ വിശേഷിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിദേശത്തുനിന്ന് സ്വീകരിക്കുന്ന വായ്പയെ ധനമന്ത്രി കേന്ദ്രസഹായമായി ചിത്രീകരിക്കുന്നെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ചെന്നൈയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് അദേഹം നിര്‍മലക്കെതിരെ വിമർശനം ചൊരിഞ്ഞത്.