സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നീതിഷ് കുമാറും ലാലു പ്രസാദ് യാദവും

single-img
25 September 2022

ദേശീയ തലത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിര ഉണ്ടാകണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നീതിഷ് കുമാറും ആര്‍ ജെ ഡി തലവൻ ലാലു പ്രസാദ് യാദവും. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിച്ചപ്പോഴാണ് ഇവര്‍ ഇക്കാര്യമുന്നയിച്ചത്.

ഉടൻ നടക്കാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം പുതിയ കോണ്‍ഗ്രസ് അധ്യക്ഷൻ ഉണ്ടായാൽ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ ഇരു നേതാക്കളോടും സോണിയാഗാന്ധി ആവശ്യപ്പെട്ടു എന്നാണ് വിവരം . ബീഹാറില്‍ ബിജെപിയെ പുറത്താക്കിയ പോലെ രാജ്യമാകെ ബി ജെ പി ഇതര പാര്‍ട്ടികള്‍ എല്ലാവരും ഒരുമിക്കണമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.

കോണ്‍ഗ്രസ് ഇല്ലാതെയുള്ള ഒരു പ്രതിപക്ഷ സഖ്യം ബി ജെ പിക്കെതിരെ ഇന്ത്യയില്‍ ഉണ്ടാകിന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ദീർഘമായ അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ആര്‍ ജെ ഡി- ജെ ഡി യു നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഔദ്യോഗിക തലത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നത്. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ ജന്‍മ ദിനത്തോട് അനുബന്ധിച്ച് ഹരിയാനയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിക്ക് ശേഷമാണ് ഇവര്‍ സോണിയാഗാന്ധിയെ കണ്ടത്.