ബിഹാറിലെ ജനങ്ങളെ നിതീഷ് കുമാർ വിഡ്ഢികളാക്കി; ജെഡിയു -ബിജെപി സഖ്യം അധികകാലം നിലനിൽക്കില്ല: പ്രശാന്ത് കിഷോർ

single-img
28 January 2024

ബിഹാറിൽ മഹാസഖ്യം തകർത്തുകൊണ്ട് ഇന്ന് രൂപീകരിച്ച ജെഡിയു -ബിജെപി സഖ്യം അധികകാലം നിലനിൽക്കില്ലെന്ന് പ്രശസ്ത രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിഹാറിലെ ജനങ്ങളെ നിതീഷ് കുമാർ വിഡ്ഢികളാക്കിയെന്നും ഈ സഖ്യം 2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വരെ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ ബിഹാറിൽ 20-ലധികം സീറ്റുകൾ നേടിയാൽ, ഞാൻ എൻ്റെ ജോലിയിൽ നിന്ന് വിരമിക്കും” ​​പ്രശാന്ത് കിഷോർ പറഞ്ഞു. അടുത്ത ബിഹാർ തിരഞ്ഞെടുപ്പിന് മുമ്പ് ബിഹാറിൽ നാടകീയമായ നിരവധി സംഭവവികാസങ്ങൾ ഉണ്ടാകും. തിരഞ്ഞെടുപ്പിന് ശേഷം ആറ് മാസത്തിനുള്ളിൽ അവ നിങ്ങൾ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.