നീതിഷ് കുമാര്‍ സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി

single-img
6 September 2022

ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച ബീഹാര്‍ മുഖ്യ മന്ത്രി നീതിഷ് കുമാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. എകെജി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കേണ്ടത് മതേതര ജനാധിപത്യ പാര്‍ട്ടികളുടെ ഉത്തരവാദിത്തമെന്നും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതെ പോകാതിരിക്കാനുള്ള ക്രമീകരണം ഉണ്ടാകണമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

രാജ്യത്തെ പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് നീതീഷ് കുമാര്‍ പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തിൽ മതേതര ജനാധിപത്യ പാര്‍ട്ടികളുടെ ഐക്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്നും ബീഹാര്‍ മുഖ്യ മന്ത്രി നീതിഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്തെ മുഴുവനായുള്ള പ്രതിപക്ഷ ഐക്യനീക്കത്തിനും 2024 ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കുമായിയാണ് നിതീഷ് കുമാര്‍ ദില്ലിയില്‍ എത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നിതീഷ് കുമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.