“ഞാൻ എക്കാലവും എൻഡിഎയിൽ തുടരുമെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു”; പ്രധാനമന്ത്രി മോദിയോട് നിതീഷ് കുമാർ

single-img
2 March 2024

ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻ.ഡി.എ) എക്കാലവും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉറപ്പ് നൽകി. ഔറംഗബാദ് ജില്ലയിൽ 21,400 കോടി രൂപയുടെ പദ്ധതികളുടെ അനാച്ഛാദന ചടങ്ങിൽ പ്രധാനമന്ത്രി മോദി സംസാരിക്കവെ, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400-ലധികം സീറ്റുകൾ നേടുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും നിതീഷ് കുമാർ പറഞ്ഞു.

“നിങ്ങൾ (മോദി) നേരത്തെ ബീഹാറിൽ വന്നിരുന്നു. എന്നാൽ ഞാൻ കുറച്ചുകാലത്തേക്ക് (എൻഡിഎയിൽ നിന്ന്) അപ്രത്യക്ഷനായി. ഇപ്പോൾ ഞാൻ വീണ്ടും നിങ്ങളോടൊപ്പമുണ്ട്, ഞാൻ എക്കാലവും എൻഡിഎയിൽ തന്നെ തുടരുമെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നു,” – അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാർ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധൻ ഉപേക്ഷിച്ച് കഴിഞ്ഞ മാസം തൻ്റെ പഴയ സഖ്യകക്ഷിയായ ബിജെപിയിലേക്ക് മടങ്ങിയിരുന്നു . “ഞങ്ങൾ നിങ്ങളെ (പ്രധാനമന്ത്രിയെ) ബീഹാറിൽ സ്വാഗതം ചെയ്യുന്നു. ബീഹാറിൽ ധാരാളം സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ കാര്യങ്ങൾ വേഗത്തിൽ നീങ്ങുമെന്നും ബീഹാർ വികസനത്തിൻ്റെ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. ബിഹാറിലെ ജനങ്ങൾ ഇപ്പോൾ സാമ്പത്തികമായി കൂടുതൽ ശാക്തീകരിക്കപ്പെടും,” നിതീഷ് കുമാർ പറഞ്ഞു.

2014 നും 2019 നും ഇടയിൽ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ കേന്ദ്രത്തിലെ ആദ്യത്തെ ഭരണമാണ് നരേന്ദ്ര മോദി സർക്കാരെന്ന് ഉപമുഖ്യമന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ സാമ്രാട്ട് ചൗധരി അവകാശപ്പെട്ടു.