ബലാത്സംഗ കേസ്; ആൾദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടി

single-img
3 September 2022

ബലാത്സംഗ കേസില്‍ അകപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും ഒളിവിൽപോയ ആൾദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്. കൈലാസം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രദേശത്താണ് നിത്യാനന്ദ ഇപ്പോഴുള്ളതെന്നാണ് വിവരം. ഇവിടെ ഒളിവില്‍ കഴിയുന്ന നിത്യാന്ദ ഓഗസ്റ്റ് 7ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് കത്ത് എഴുതുകയും ഗുരുതരാവസ്ഥയിലാണെന്ന് കാട്ടി വൈദ്യസഹായം ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് പുറത്തുവന്നിട്ടില്ല റിപ്പോര്‍ട്ട്.

ഈ വിവരം ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയാല്‍ ശ്രീലങ്കയില്‍ വലിയതോതിൽ നിക്ഷേപം നടത്താനുള്ള വാഗ്ദാനവും കത്തില്‍ നിത്യാനന്ദ പരാമര്‍ശിച്ചിട്ടുണ്ട്.

2010ൽ ആത്മീയ കാര്യങ്ങള്‍ക്കായി ആശ്രമത്തിൽ എത്തിയ സ്ത്രീയെ നിത്യാനന്ദ ബലാത്സംഗം ചെയ്തെന്നാണ് ഇന്ത്യയിലുള്ള പരാതി. കേസില്‍ നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇയാള്‍ രാജ്യത്തിന് പുറത്തേക്ക് ഒളിച്ചുകടന്നതോടെ കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.