ചൈനയിലെ ജനങ്ങൾക്ക് പരമശിവന്റെ അനുഗ്രഹമുണ്ടാകട്ടെ; ഷീ ജിൻ പിംഗിന് ആശംസ നേർന്ന് നിത്യാനന്ദയുടെ കൈലാസ രാജ്യം


തുടർച്ചയായി ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷീ ജിൻ പിംഗിന് ആശംസ നേർന്ന് കൈലാസ എന്ന സാങ്കൽപിക രാജ്യവും. ഇന്ത്യയിൽ നിന്നും ലൈംഗിക പീഡനം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായി രാജ്യം വിട്ട നിത്യാനന്ദ സ്ഥാപിച്ചതെന്ന് അവകാശപ്പെടുന്ന കൈലാസ എന്ന് പേരുള്ള രാജ്യത്തിന്റെ വേരിഫൈഡ് പേജിൽ നിന്നാണ് ഷീ ജിൻ പിംഗിന് ആശംസ ലഭിച്ചിരിക്കുന്നത്.
‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയുടേയും, ഹിന്ദുവിസത്തിന്റെ മഹാചാര്യൻ ഹിസ് ഡിവൈൻ ഹോളിനസ്സ് ഭഗവാൻ നിത്യാനന്ദ പരമശിവയുടേയും പേരിൽ ഷീ ജിൻ പിംഗിന് ആശംസ നേരുന്നു. നിങ്ങളുടെ മഹത്തായ രാജ്യവും കൈലാസവും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിനായി ഉറ്റുനോക്കുന്നു. ചൈനയിലെ ജനങ്ങൾക്ക് പരമശിവന്റെ അനുഗ്രഹമുണ്ടാകട്ടെ’- ട്വീറ്റ് പറയുന്നു.
അതേസമയം,നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് ഒരു കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഗുജറാത്തിൽ നിന്ന് നിത്യാനന്ദ കടന്നുകളയുന്നത്. പിന്നീട് പുറത്ത് വരുന്ന വിവരം എവിടെയോ നിത്യാനന്ദ ‘കൈലസ’ എന്ന രാജ്യമുണ്ടാക്കിയെന്നാണ്.