മർദ്ദിച്ചതായുള്ള പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ തല്‍ക്കാലം നടപടി വേണ്ടെന്ന് യുവതി

single-img
9 October 2022

കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎ തന്നെ മര്‍ദ്ദിച്ചു എന്ന പരാതിയിൽ തല്‍ക്കാലം നടപടി വേണ്ടെന്ന് യുവതി. വിഷയത്തിൽ താൻ ബന്ധുക്കളുമായി ആലോചിച്ച് തിങ്കളാഴ്ച്ച തീരുമാനം അറിയിക്കാമെന്ന് യുവതി കോവളം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇരുവരും ഒരുമിച്ചുള്ള ഒരു യാത്രയിൽ കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചു എന്നായിരുന്നു യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി. പരാതി കമ്മീഷണര്‍ കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സെപ്തംബർ 14നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന ആലുവ സ്വദേശിയായ അധ്യാപികയായ യുവതി എല്‍ദോസ് കുന്നപ്പള്ളിയുടെ ഒപ്പം കോവളത്ത് എത്തിയതായിരുന്നു. സംഭവം നടന്ന പ്രദേശത്തു ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും എല്‍ദോസ് യുവതിയെ മര്‍ദ്ദിച്ചു എന്നുമായിരുന്നു പരാതി. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ എല്‍ദോസ് എംഎല്‍എയോ കോണ്‍ഗ്രസ് നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല.