കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമില്ല; ആര്യ രാജേന്ദ്രനെതിരെ ഡ്രൈവര്‍ നല്‍കിയ ഹര്‍ജി തള്ളി

single-img
30 October 2024

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി കോടതി തള്ളി. സ്വാധീനത്തിന് വഴങ്ങാത്ത രീതിയിലുള്ള അന്വേഷണം ആയിരിക്കണമെന്ന് പറഞ്ഞ കോടതി ചില നിര്‍ദേശങ്ങളും അന്വേഷണ സംഘത്തിന് നല്‍കി.

മേയറും കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും തമ്മിൽ നടുറോഡിൽ തര്‍ക്കമുണ്ടായ കേസിലാണ് നടപടി. അന്വേഷണത്തില്‍ കാലതാമസം പാടില്ല . അന്വേഷണത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനോ ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യോ ഇടപെടരുത്. നിലവിലുള്ള അന്വേഷണം തുടരാമെന്നും എന്നാല്‍ സത്യസന്ധമായിരിക്കണമെന്നും കോടതി പറഞ്ഞു.

ശാസ്ത്രീയ തെളിവുകള്‍ വസ്തുതാപരമാകണം. അന്വേഷണത്തില്‍ കാലത്താമസമുണ്ടാകരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു കോടതി കൂട്ടിച്ചേര്‍ത്തു.