ഹൈക്കോടതി ഹർജി തള്ളി; കൊടകര കവർച്ചാ കേസിൽ കെ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല
20 May 2024
വിവാദമായ കൊടകര കവർച്ചാ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കവർച്ച കേസിലെ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്നായിരുന്നു ഇഡി ഹൈക്കോടതിയില്‍ നേരത്തെ നല്‍കിയ വിശദീകരണം. ഈ വാദം അംഗീകരിച്ചാണ് ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്.
സംസ്ഥാനത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലം കര്‍ണാടകയില്‍ നിന്ന് ബിജെപിയ്ക്കായി മൂന്നരക്കോടി രൂപ കേരളത്തില്‍ എത്തിച്ചു. ഇത് ദേശീയപാതയില്‍ കൊടകരയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ടു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല എന്നായിരുന്നു ആം ആദ്മി നല്‍കിയ ഹര്‍ജിയിലെ പ്രധാന ആക്ഷേപം.