എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; കണ്ടെത്തലുമായി റവന്യു വകുപ്പ്
23 October 2024
ജീവനൊടുക്കിയ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു കൈക്കുലി വാങ്ങിയതിന് തെളിവ് ഇല്ലെന്ന് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് എഡിഎം സ്വീകരിച്ചത് സ്വാഭാവിക നടപടിക്രമമാണ്.
ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയതും സ്വാഭാവിക നടപടിയാണെന്നും റിപ്പോർട്ട് പറയുന്നു . എഡിഎമ്മിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഫയൽ വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട് ഉടൻ മന്ത്രിക്ക് കൈമാറും.