അഞ്ച് അംഗങ്ങളില്ല; രാജ്യസഭയില്‍ ബ്ലോക്ക് ആയി നില്‍ക്കാനുള്ള പരിഗണന സിപിഎമ്മിന് നഷ്ടമാകും

single-img
10 June 2024

സിപിഎമ്മിന് ഇനിമുതൽ രാജ്യസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി നില്‍ക്കാനാവില്ല. ഏറ്റവും കുറഞ്ഞത് അഞ്ച് അംഗങ്ങളുണ്ടെങ്കിലേ രാജ്യസഭയില്‍ ഒരു കക്ഷിക്ക് ബ്ലോക്ക് ആയി നില്‍ക്കാനുള്ള പരിഗണന ലഭിക്കുകയുള്ളൂ. ഇപ്പോൾ കേരളത്തിലെ രാജ്യസഭ സീറ്റുകളിലൊന്ന് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ശ്രമിച്ചതോടെ അംഗങ്ങളുടെ എണ്ണം നാലായി കുറയുകയും രാജ്യസഭയിലെ പരിഗണന നഷ്ടമാവുകയും ചെയ്യും.

രാജ്യസഭ സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു സിപിഐഎം. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കിയാണ് സിപിഎം ഇരുപാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത്. ഇതോടെ ഇരുപാര്‍ട്ടികള്‍ക്കും രാജ്യസഭ സീറ്റ് ലഭിക്കും.