എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡ് പൊളിച്ച് പണിയാനുള്ള ഫണ്ടില്ല; അറ്റകുറ്റപ്പണി നടത്തും: മന്ത്രി ഗണേഷ് കുമാർ

22 June 2024

എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡ് പൊളിച്ച് പണിയാനുള്ള ഫണ്ട് ഇപ്പോൾ ഇല്ലെന്നു മന്ത്രി കെ ബി ഗണേഷ് കുമാർ. ഇപ്പോഴുള്ള ബസ്റ്റാൻഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് മന്ത്രി അറിയിച്ചു . സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ ഇന്ന് നേരിൽകണ്ട് മനസ്സിലാക്കിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം
സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ ടിജെ വിനോദ് കുമാർ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രി നേരിട്ട് സ്ഥലത്തേക്ക് എത്തിയത്. കെഎസ്ആർടിസിക്കായി സംസ്ഥാന സർക്കാർ നൽകിയ സ്ഥലം ചതുപ്പ് നിലമാണ്. ഇവിടെ പണി ആരംഭിച്ചാൽ കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.