ഇത് രോഹിത് ശർമയല്ല, നോ ഹിറ്റ് ശർമ; വിമർശനവുമായി ശ്രീകാന്ത്
7 May 2023
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപറ്റനായ രോഹിത് ശർമക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം കൃഷ്ണമചാരി ശ്രീകാന്ത്. താനായിരുന്നു ടീം ക്യാപ്റ്റനാണെങ്കിൽ ഒരിക്കലും രോഹിത് ശർമയെ കളിപ്പിക്കില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. ഇത് രോഹിത് ശർമയല്ല, നോ ഹിറ്റ് ശർമയാണെന്നും ശ്രീകാന്ത് വിമർശനമുന്നയിച്ചു.
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന മത്സരത്തിനിടെ കമൻ്ററിയിലായിരുന്നു ശ്രീകാന്തിൻ്റെ പരാമർശം. അതേസമയം, ഈ സീസണിലെ ഐപിഎല്ലിൽ വളരെ മോശം പ്രകടനമാണ് രോഹിത് നടത്തുന്നത്.
ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ നിന്ന് 126.90 ശരാശരിയിൽ വെറും 184 റൺസാണ് രോഹിത് സീസണിൽ നേടിയത്. മാത്രമല്ല കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരം റൺസൊന്നും നേടാതെ പുറത്തായിരുന്നു.