ബിജെപിയുടെ എത്ര ചെറിയ സ്ഥാനാര്‍ത്ഥി വിചാരിച്ചാലും വിനേഷിനെ പരാജയപ്പെടുത്താനാകും: ബ്രിജ് ഭൂഷണ്‍
ഇത്തവണ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പാർട്ടിയിൽ നിന്നും വിനേഷ് ഫോഗട്ട് മത്സരിക്കുന്നതില്‍ പ്രതികരണവുമായി ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്.
ഏതൊരു ബിജെപി സ്ഥാനാര്‍ത്ഥി എതിരായി നിന്നാലും വിനേഷിനെ പരാജയപ്പെടുത്താൻ സാധിക്കും എന്ന് ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു . ബിജെപി തന്നോട് ആവശ്യപ്പെട്ടാല്‍ വിനേഷിനെതിരെ പ്രചാരണം നടത്താന്‍ താന്‍ തയാറാണ്. തനിക്കെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണ്. ഭൂപീന്ദര്‍ സിംഗ് ഹൂഡ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് എന്നും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞു.
ഗുസ്തിയിലെ മികച്ച പ്രകടനങ്ങളിലൂടെ രാജ്യത്തിനായി വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും നേടിയെടുത്ത പേര് രാഷ്ട്രീയ പ്രവേശനത്തിലൂടെ നഷ്ടപ്പെടുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ പരാജയപ്പെടാനുള്ള സാധ്യതയാണുള്ളതെന്നും ഏതൊരു ചെറിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പോലും അവരെ പരാജയപ്പെടുത്താനാകും. അതോടുകൂടി അവരുടെ പേരുകള്‍ എന്നന്നേക്കുമായി വിസ്മരിക്കപ്പെടും. രണ്ടുപേരുടെയും രാഷ്ട്രീയ മോഹങ്ങളൊന്നും നടപ്പുള്ള കാര്യമല്ലെന്നും ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.