ഫേസ്ബുക്കിൽ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറാൻ പോകുന്നില്ല: കെകെ ശൈലജ ടീച്ചർ

single-img
28 March 2024

സൈബർ ആക്രമണം നടത്തുക എന്നത് എതിരാളികളുടെ സംസകാരത്തിന്റെ ഭാഗമാണെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ . തനിക്കെതിരെയുള്ള അധിക്ഷേപങ്ങൾ വിലപ്പോകില്ലെന്നും ഫേസ്ബുക്കിൽ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറാൻ പോകുന്നില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു.

ജനങ്ങൾ പ്രബുദ്ധരാണ്. എന്നെ നാട്ടിലെ ജങ്ങൾക്ക് അറിയാം. ജനങ്ങളുടെ അടുത്ത് നുണ പ്രചരണം വിലപ്പോകില്ല.
അതേസമയം ,ആക്ഷേപത്തിന്റെ രാഷ്ട്രീയത്തിനില്ല എന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞത്. കൊവിഡ് അഴിമതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും. ചോദ്യങ്ങളുടെ ഗൗരവം കുറയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം സോഷ്യൽ മീഡിയയിലൂടെ ലൈംഗികച്ചുവയുള്ള മോ‌ർഫ് ചെയ്ത ചിത്രങ്ങൾ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് യുഡിഎഫിനെതിരെ കെ കെ ശൈലജ ടീച്ചർ പരാതി നൽകിയിരുന്നു. ഇടത് സ്ഥാനാർത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.