ലഹരിമരുന്ന് വാങ്ങാന്‍ പണം നൽകിയില്ല; മകൻ അമ്മയുടെ കൈ വെട്ടി
21 October 2022
കണ്ണൂര്‍: ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയുടെ കൈകള്‍ വെട്ടി. കണ്ണൂര്‍ വടക്കെ പൊയിലുരില്‍ നിഖില്‍ ആണ് അമ്മ ജാനുവിനെ വെട്ടിയത്.
പൊലീസ് എത്തിയാണ് ജാനുവിനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം
വീട്ടില്‍ നിന്ന് ഇതേ ആവശ്യത്തെ ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്ക് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. ഇന്നലെ രാത്രിയിലും നിഖില്‍ ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനായി അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ ജാനു തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും വഴക്കിടുകയും പിന്നാലെ നിഖില്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
പൊലീസ് എത്തിയാണ് ജാനുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ടുകൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നല്‍കാത്തതിനാല്‍ നിഖിലിനെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല