ഇനി സ്ക്രീൻഷോട്ട് പരിപാടി നടക്കില്ല; വാട്ട്‌സ്ആപ്പിൽ ഡബിൾ സുരക്ഷാ പൂട്ട് വരുന്നു
കാലഘട്ടം മാറുന്നതിനനുസരിച്ചു ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് വാട്ട്‌സ്ആപ്പ് എപ്പോഴും മുൻഗണന നൽകുന്നത്. അതിനാലാണ് മെറ്റ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് മെസേജിംഗ് ഫീച്ചർ ഉപയോഗിക്കുന്നത്.ഇത് കൂടാതെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പിനുള്ളത്.
ഇതിനോടകം പാസ്‌കീ, ചാറ്റ് ലോക്ക് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും വാട്ട്‌സ്ആപ്പിൽ ഉണ്ട്.എന്നാൽ അധിക സുരക്ഷയായി മെറ്റ ഒരു ലോക്ക് കൊണ്ടുവരാൻ പോകുന്നു. ഇനി മുതൽ ഉപയോക്താവിൻ്റെ അക്കൗണ്ടിന് പൂർണ സുരക്ഷ ഒരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയോ ഡിപിയോ മറ്റുള്ളവരിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഫീച്ചറാണിത്. അതായത് വേറൊരാള്‍ക്ക് നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കാനാകില്ല.
ഇതിലൂടെ മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ സ്‌ക്രീൻഷോട്ടുകള്‍ എടുക്കാൻ കഴിയില്ല. WABetaInfo-യുടെ റിപ്പോർട്ടിലാണ് ഈ പുതിയ അപ്ഡേറ്റിനെ കുറിച്ച് വിവരിക്കുന്നത്.ആവശ്യമില്ലാത്ത കോണ്ടാക്റ്റുകളില്‍ നിന്ന് പ്രൊഫൈല്‍ ഫോട്ടോ ഹൈഡ് ചെയ്യാൻ നിലവില്‍ സൌകര്യമുണ്ട്. എന്നാല്‍ പ്രൊഫൈല്‍ ഫോട്ടോ ദുരുപയോഗം ചെയ്യാതിരിക്കാനുള്ളതാണ് പുതിയ ഫീച്ചർ.നിലവില്‍ ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയില്ല.