സജീവ രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്കും ഇനിയില്ല: ഇ ശ്രീധരൻ

single-img
22 June 2024

താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മെട്രോമാനും ബിജെപി നേതാവുമായ ഇ.ശ്രീധരൻ‌. ‘‘ മത്സരരംഗത്തേക്ക് ഇനിയില്ല, സജീവ രാഷ്ട്രീയത്തിലേക്കും ഇല്ല’’– ഇ.ശ്രീധരൻ മലയാളത്തിലെ ഒരു മാധ്യമത്തിനോട് പറഞ്ഞു.

ഇത്തവണ ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ വിജയിച്ചതോടെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പാലക്കാട് മണ്ഡലത്തിൽ ഇ.ശ്രീധരൻ 2021ലെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് വെറും 3859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിൽ ഇ.ശ്രീധരനെ പരാജയപ്പെടുത്തിയത്.

നിലവിൽ ബിജെപിയുടെ നാഷനൽ എക്സിക്യൂട്ടീവ് അംഗമാണ് ഇ.ശ്രീധരൻ. പ്രമുഖരെ രംഗത്തിറക്കി നേട്ടം കൊയ്യാനാണ് ഇ.ശ്രീധനെ രംഗത്തിറക്കിയതിലൂടെ ബിജെപി ലക്ഷ്യമിട്ടിരുന്നത് .