വിശ്വാസവും ശാസ്ത്രബോധവും രണ്ടാണ്; വർഗീയവാദികളുടെ വോട്ട് ആവശ്യമില്ല: വിഡി സതീശൻ
വർഗീയവാദികളുടെ വോട്ട് യുഡിഎഫിന് വേണ്ട എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും വർഗീയവാദികൾ അവസരം മുതലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളും നിലനിർത്താൻ മതവിഭാഗങ്ങൾക്ക് അവകാശമുണ്ടെന്നും ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനസദസ്സില്‍ സംസാരിക്കവേ വി ഡി സതീശന്‍ പറഞ്ഞു. വിശ്വാസങ്ങളെ കാത്തുസൂക്ഷിക്കാനും ആചാരക്രമങ്ങളെ നിലനിര്‍ത്താനും മതങ്ങള്‍ക്ക് അവരുടെ സ്വാതന്ത്ര്യമുണ്ട് എന്നാല്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസവും ശാസ്ത്രബോധവും രണ്ടാണ്. ദയവ് ചെയ്ത് ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണം. സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉള്ള ശ്രമങ്ങളെ കോണ്‍ഗ്രസ് തടയും. വര്‍ഗീയവാദികളുടെ വോട്ട് ആവശ്യമില്ല. വര്‍ഗീയവാദത്തെ കുഴിച്ചു മൂടുക എന്നതാണ് ലക്ഷ്യമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.