ബിജെപിയുമായി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല; ബിബിസി റെയ്‌ഡിൽ കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര
15 February 2023
രാജ്യത്തെ ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് രണ്ടാം ദിവസവും തുടരുന്നതിനെതിരെ പരിഹാസവുമായി ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര. ‘ബിബിസിയുടെ ഓഫീസുകളിൽ ഐടി ‘സർവെ’ ഇന്നും തുടരുന്നു. ബിജെപിയുമായി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല’..മഹുവ ട്വീറ്റ് ചെയ്തു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യമെന്ററി വന്നതിന് പിന്നാലെയാണ് ബി.ബി.സി ഓഫീസുകളിൽ റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ മുംബൈ, ഡൽഹി ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. മാധ്യമപ്രവർത്തകരുടെ ഫോണുകളും ലാപ്ടോപ്പുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ബുധനാഴ്ചയും റെയ്ഡ് തുടർന്നിരുന്നു.