വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല: മന്ത്രി വി ശിവൻകുട്ടി
കേരളം പൊതുവിഭ്യാഭ്യാസ വകുപ്പില്‍ കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല. എല്ലാ കാലത്തും മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്നതും കേരളത്തെയാണ് എന്നും മന്ത്രി പറഞ്ഞു. ഈ നേട്ടങ്ങള്‍ കാത്ത് സൂക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കഠിനപ്രയത്‌നം നടത്തണം.
സംസ്ഥാനത്തെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വിദ്യാലയങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളെ മാറ്റി സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് പച്ചക്കൊടി വീശുന്ന കാലത്താണ് കേരളം മാറി ചിന്തിച്ചത്.

സ്‌കൂള്‍ പ്രായത്തിലുള്ള എല്ലാവരും സ്‌കൂളില്‍ ചേരുന്നതും, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ളതും, ചേര്‍ന്ന കുട്ടികള്‍ ഏതാണ്ടെല്ലാവരും 12-ാം ക്ലാസ് പൂര്‍ത്തീകരിക്കുന്നതും, ഓരോ ക്ലാസിനും ഓരോ പരിശീലനം ലഭിച്ച അധ്യാപകര്‍ ഉള്ളതുമെല്ലാം സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഏതാണ്ട് 3800 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
12-ാം ക്ലാസ് പൂര്‍ത്തീകരിക്കുന്നതും, ഓരോ ക്ലാസിനും ഓരോ പരിശീലനം ലഭിച്ച അധ്യാപകര്‍ ഉള്ളതുമെല്ലാം സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഏതാണ്ട് 3800 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.