വിഴിഞ്ഞത്തെ തുരങ്ക റെയില്‍പാതയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി
8 October 2022
വിഴിഞ്ഞത്തെ 10.7 കിലോമീറ്റർ വരുന്ന തുരങ്ക റെയില്‍പാതയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര വിദഗ്ധ സമിതി. മുൻപ് അനുമതി നല്‍കിയ രൂപരേഖയിലെ മാറ്റം സമിതി അംഗീകരിച്ചില്ല. കടല്‍ത്തീരത്ത് നിന്ന് 130 കിലോമീറ്റര്‍ അടുത്താണ് പാതയുടെ പ്രവേശന കവാടമെന്നാണ് വനം-പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമതി കണ്ടെത്തിയിരിക്കുന്നത്.
പുതിയ നിർദ്ദേശ പ്രകാരം തുരങ്ക പാത വന്നാൽ അത് മത്സ്യത്തൊഴിലാളികളെ ബാധിക്കുമോ എന്നത് പഠിക്കണം. ഇത് ഉൾപ്പെടെ 12 കാര്യങ്ങളില്‍ പഠനം നടത്തി വ്യക്തത വരുത്തിയ ശേഷം പുതിയ അപേക്ഷ നല്‍കാനാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. അതേസമയം തുരങ്കപാതയ്ക്കുള്ള അപേക്ഷ തിരുത്തി നല്‍കുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്.