കേരളത്തിൽ ആണവനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നില്ല: മന്ത്രി കെ കൃഷ്ണൻകുട്ടി

single-img
16 October 2024

കേരളത്തിൽ തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിൽ ഒരു ആണവനിലയത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഗുണനിലവാരമുള്ള തോറിയം സംസ്ഥാനത്തു ലഭ്യമാണെന്നത് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.