ഉണ്ടായത് സുരക്ഷാ വീഴ്ചയല്ല; ഷാരുഖ് സെയ്ഫിക്ക് പൊലീസ് എസ്‌കോട്ട് ഒഴുവാക്കിയത് പൊലീസ് തന്ത്രം എന്ന് വിശദീകരണം
ട്രെയിൻ തീവയ്പ്പ് കേസിൽ വലിയ സുരക്ഷാ ഉണ്ടായിട്ടില്ല എന്ന് പോലീസിന്റെ വിശദീകരണം. പ്രതിയെ പൊലീസ് എസ്‌കോട്ടില്ലാതെ കോഴിക്കോട്ടേക്ക് എത്തിച്ചത് പൊലീസ് തന്ത്രമാണെന്നാണ് അധികാരികൾ നൽകുന്ന വിശദീകരണം.
പൊലീസ് അകമ്പടിയോടെ പ്രതിയെ എത്തിക്കുന്നത് ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും ആകർഷിക്കുമെന്ന വസ്തുത മുൻനിർത്തിയാണ് പൊലീസ് സ്വകാര്യ വാഹനത്തിൽ ഷാരുഖിനെ കേരളത്തിലെത്തിച്ചത് എന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് വലിയ സന്നാഹങ്ങളും അകമ്പടിയും ഒഴിവാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
പതിവിൽ നിന്ന് വിപരീതമായി മൂന്ന് പൊലീസുകാരുടെ സുരക്ഷയിലാണ് ഷാരുഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചത്. കൂടാതെ ആദ്യം വന്ന വാഹനത്തിൽ നിന്ന് കാസർഗോഡ് അതിർത്തിയിലെത്തിയപ്പോൾ മറ്റൊരു വാഹനത്തിലേക്ക് പ്രതിയെ മാറ്റുകയായിരുന്നു. ഈ വാഹനം കണ്ണൂരിലെത്തിച്ചപ്പോൾ വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനം എത്തിച്ചുവെങ്കിലും സാങ്കേതിക തകരാർ മൂലം മറ്റൊരു വാഹനം വരുന്നത് വരെ പെരുവഴിയിൽ പ്രതിയുമായി കാത്തുനിൽക്കേണ്ടി വന്നു. ഇത് വ്യാപക പ്രതിഷേധനത്തിനാണ് ഇടയാക്കിയത്.