മതമല്ല ഈ ഭൂമിയിൽ സ്നേഹം മാത്രമെ വിജയിക്കൂ: ബാല
സമൂഹത്തിൽ പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായ പ്രശസ്ത നടൻ ബാല കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. പങ്കെടുക്കുന്ന പല വേദികളിലും തന്റെ ശസ്ത്രക്രിയയെ കുറിച്ച് ബാല തുറന്ന് സംസാരിക്കാറുണ്ട്. ഈ രീതിയിൽ ഒരു വേദിയിൽ നടൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
താൻ എപ്പഴോ മരിക്കേണ്ട ആളായിരുന്നുവെന്നും ദൈവത്തോട് നന്ദി പറയുന്നുവെന്നും ബാല പറഞ്ഞു. ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചു, എനിക്ക് കരള്‍ തന്നത്(ജോസഫ്) ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീം വ്യക്തിയാണ്. മതമല്ല. ഈ ഭൂമിയിൽ സ്നേഹം മാത്രമെ വിജയിക്കൂവെന്നും ബാല പറയുന്നു.
ബാലയുടെ വാക്കുകൾ ഇങ്ങിനെ: “ഒരു ഘട്ടത്തിൽ ഇനി ഞാൻ മരിച്ചാലും അന്തസ്സായി, രാജാവായിട്ട് മരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. അപ്പോൾ ദൈവം പറഞ്ഞു ഇല്ല ഇല്ല. എന്നിട്ട് ഡോക്ടറെ എന്നെ ഏൽപിച്ചു. ഡോക്ടർ എന്ന് പറയുമ്പോൾ ട്രീറ്റ്മന്റ് മാത്രമല്ല, നമ്മുടെ മനസിനകത്ത് കയറി വരണം. എപ്പഴോ മരിക്കേണ്ട ആളായിരുന്നു ഞാൻ. അതിന് ദൈവത്തോട് ഞാൻ നന്ദി പറയുകയാണ്.
എല്ലാവരോടും ഞാൻ ഒരു കാര്യം ചോദിക്കുകയാണ് ഞാൻ ഏത് മതം. ഞാന്‍ ഹിന്ദുവായി ജനിച്ചു, എനിക്ക് കരള്‍ തന്നത്(ജോസഫ്) ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീം വ്യക്തിയാണ്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എല്ലാം എന്റെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കയാണ്. ബുദ്ധനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. മതമല്ല. ഈ ഭൂമിയിൽ സ്നേഹം മാത്രമെ വിജയിക്കൂ. അതിനുമപ്പുറം ഒന്നുമില്ല”,