ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പിടിക്കില്ല; പ്രചാരണങ്ങൾ തെറ്റെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

single-img
13 September 2024

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. മുൻപ് ഈ രീതിയിൽ നടന്നിരുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഈ കാര്യത്തിൽ കെഎസ്ആര്‍ടിസി എംഡി എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കണമെന്നും മന്ത്രി എംഡിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

വയനാട് ഉരുൾ പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അവരുടെ അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് നേരത്തെ ജീവനക്കാരില്‍ പലര്‍ക്കിടയിലും പ്രചാരണം നടന്നിരുന്നു.

പക്ഷെ ഇത് ജീവനക്കാര്‍ക്കിടയില്‍ വലിയ രീതിയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് മന്ത്രി ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്.