അരിക്കൊമ്ബനില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ല

3 May 2023

അരിക്കൊമ്ബനില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ല. ഇന്നലെ ഉച്ചയ്ക്കാണ് അരിക്കൊമ്ബന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭിച്ചത്.
സാങ്കേതിക പ്രശ്നമാണെന്ന് വിശദീകരിക്കുകയാണ് വനം വകുപ്പ്. ഇന്നലെ ഉച്ചയ്ക്ക് തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂര്‍ന്ന വനവും ആണെങ്കില്‍ സിഗ്നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകും. സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടു. വിഎച്ച്‌എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ട്.