കെഎസ്ആർടിസിയിലെ സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണത്തിൽ ഹൈക്കോടതി സ്റ്റേ ഇല്ല

single-img
23 September 2022

കെഎസ്ആർടിസിയിലെ പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ ഹൈക്കോടതി സ്റ്റേ ഇല്ല. പുതിയതീരുമാനപ്രകാരമുള്ള സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

നഷ്ടത്തിലുള്ള എസ്ആർടിസിയെ ലാഭകരമാക്കാൻ നടത്തുന്ന പരിഷ്കാരങ്ങളെ തൊഴിലാളികൾ തടസ്സപ്പെടുത്തരുതെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്.

അതേമയം, തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛനെയും മകളേയും കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ സ്വീകരിച്ച നടപടികളിൽ കോടതി തൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ കാര്യക്ഷമമായി നടക്കണം എന്നും കോടതി നിർദേശിച്ചു.