കെ സുധാകരനെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല: താരീഖ് അൻവർ


കേരളത്തിലെ കെപിസിസി പുനഃസംഘടന ഉടൻ ഉണ്ടാകില്ലെന്നും അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്ന കാര്യത്തിൽ ഇതുവരെ ആലോചനയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും താരീഖ് അൻവർ വ്യക്തമാക്കി.
രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താൻ ഉള്ള പദ്ധതികൾക്ക് രൂപം നൽകും. പാർട്ടിയിലെ നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്ന് രാഹുൽ ഗാന്ധി തന്നെ നിർദേശിച്ചിട്ടുണ്ട്. അതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുമെന്നുംഅദ്ദേഹം പറഞ്ഞു.
അതേസമയമ്, സംസ്ഥാനത്തെ കെപിസിസി പുനഃസംഘടന താഴെ തട്ടില്‍ പൂര്‍ണമായി നടപ്പിലാക്കുമെന്ന് കെ മുരളീധരന്‍ എംപി നേരത്തെ പറഞ്ഞിരുന്നു. ഗ്രൂപ്പിന് അതീതമായ പുനഃസംഘടന നടപ്പിലാക്കും. ബൂത്ത് മണ്ഡലം ബ്ലോക്ക് തലം വരെ സമ്പൂര്‍ണ പുനഃസംഘടന നടത്തും. കാര്യക്ഷമമായ പുനഃസംഘടന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബ്ലോക്ക് തലം വരെയുള്ള പുനഃസംഘടനയില്‍ എംപി മാരുടെ അഭിപ്രായം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.