ബിജെപിയുമായി എന്‍സിപി കൈകോര്‍ക്കുന്ന പ്രശ്‌നമില്ല: ശരദ് പവാര്‍


മഹാരാഷ്ട്രയില്‍ ബിജെപിയുമായി എന്‍സിപി ഒരിക്കലും കൈകോര്‍ക്കുന്ന പ്രശ്‌നമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണെന്ന് ഞാന്‍ കരുതുന്നില്ല. മഹാരാഷ്ട്രയില്‍ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍, എന്‍സിപി, കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന എന്നിവ ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേ കോണ്‍ക്ലേവിന്റെ ഭാഗമായി മുംബൈ 2023ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശരദ് പവാര്‍ ആഗ്രഹിച്ചിരുന്നുവെന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എന്‍സിപി അധ്യക്ഷന്റെ പ്രതികരണം. 2019 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എന്‍സിപിയെ ഉദ്ധവ് താക്കറെ പിന്നില്‍ നിന്ന് കുത്തിയതിനാലാണ് ശരദ് പവാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.