ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കാൻ നോബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യുനൂസ്

single-img
7 August 2024

പ്രധാനമന്ത്രിയായിരുന്ന ഷേക്ക് ഷീന പ്രതിഷേധത്തെ തുടർന്ന് രാജിവെച്ചു രാജ്യം വിട്ടുപിന്നാലെ ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നോബേൽ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായി ഡോ. മുഹമ്മദ് യുനൂസ് നയിക്കും എന്ന് വ്യക്തമായി . പ്രസിഡന്റുമായി വിദ്യാർത്ഥി പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.

വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ച പ്രധാനമന്ത്രി ഷേയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ തുടരുകയാണ്. വിരാജിക്ക് പിന്നാലെ യുകെയിലേക്ക് കടക്കാനിരുന്ന ഷേയ്ഖ് ഹസീനയ്ക്ക് രാജ്യം അഭയം നിഷേധിച്ചിരുന്നു.

അതേസമയം ബംഗ്ലാദേശ് വിഷയത്തിൽ ഇന്ത്യയിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് പ്രതി-പക്ഷ ഇന്ത്യ മുന്നണി പാർലമെന്റിൽ ഇന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ അടക്കം സുരക്ഷാ വിഷയത്തിൽ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെടും.