ഗാസ പ്രതിസന്ധിയെ കുറിച്ച് എന്നെ ആരും പഠിപ്പിക്കേണ്ട: ശശി തരൂർ

single-img
26 December 2023

മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയിലെ പലസ്തീൻ വിരുദ്ധ – ഇസ്രായേൽ അനുകൂല പരാമർശത്തിൽ തിരുത്തില്ലെന്ന് ശശി തരൂർ മലയാളത്തിലെ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞു.വിവാദങ്ങൾ അനാവശ്യമാണ്, പറഞ്ഞത് പാർട്ടി ലൈനാണ്. ഗാസ വിഷയത്തിൽ എല്ലാ കാലത്തും ഒരേ നിലപാടാണ് എടുത്തത്.

ഇപ്പോഴുള്ള ഗാസ പ്രതിസന്ധിയെ കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട.യുദ്ധം നിർത്തി ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.